എനിക്ക് നാലുമാസം മുൻപ് ഷുഗറിന്റെ ചില ലക്ഷണങ്ങൾ കണ്ടപ്പോൾ ഞാൻ എച്ച്ബി ഏവന് സി ഫാസ്റ്റിംഗ് ഷുഗറും ടെസ്റ്റ് ചെയ്തു അപ്പോൾ എച്ച് ബി എ വൺ സി 11. 9 ഫാസ്റ്റിംഗ് ഷുഗർ 10.8 എന്നിങ്ങനെയായിരുന്നു എന്നിട്ട് ഡോക്ടറെ കണ്ടപ്പോൾ അവർ എനിക്ക് മരുന്ന് തന്നു അതിനു കൂടെ ഫുഡ് കൺട്രോളും വാക്കിംഗ് എല്ലാം സ്റ്റാർട്ട് ചെയ്തു രണ്ടാഴ്ച കഴിഞ്ഞ് ഞാൻ എന്റെ കയ്യിലുള്ള ഗ്ലോക്കോ മീറ്റർ വച്ച് ഷുഗർ ടെസ്റ്റ് ചെയ്തപ്പോൾ 7.8 അതുപോലെ 7.5 എന്നിങ്ങനെ ഫാസ്റ്റിംഗ് ഷുഗർ കിട്ടി അപ്പോൾ ഞാൻ മരുന്ന് കുറച്ചു കുറച്ച് സ്റ്റോപ്പ് ചെയ്തു പിന്നെ മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ മരുന്ന് ഫുൾ ആയിട്ട് സ്റ്റോപ്പ് ചെയ്തു. എന്നിട്ട് ഒരു മാസം കഴിഞ്ഞ് ഞാൻ ഫാസ്റ്റിംഗ് ഷുഗർ ടെസ്റ്റ് ചെയ്തപ്പോൾ 6.3 ആണ് കിട്ടിയത് എന്നിട്ട് ഡോക്ടറെ കണ്ടപ്പോൾ വീണ്ടും മരുന്ന് ഡോസേജ് കുറഞ്ഞു കഴിക്കാൻ പറഞ്ഞു ഞാൻ അത് കഴിച്ചില്ല എനിക്ക് തോന്നി എനിക്ക് സ്വയം കൺട്രോൾ ചെയ്യാൻ കഴിയുമെന്ന് എന്നിട്ട് ഞാൻ ഫുഡ് കൺട്രോളും വാക്കിങ്ങും എല്ലാം തുടർന്നു അതുകഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞു എച്ച് ബി ഏ വൺ സി ടെസ്റ്റ് ചെയ്തപ്പോൾ 6.3 കിട്ടി. എനിക്ക് ചോദിക്കാനുള്ളത് ഈ ലെവലിൽ ഷുഗറിൽ നിൽക്കുകയാണെങ്കിൽ ഞാൻ മരുന്ന് കഴിക്കേണ്ടതുണ്ടോ അല്ലെങ്കിൽ ഇതുപോലെ കൺട്രോൾ ചെയ്ത് പോയാൽ മതിയോ നിങ്ങളെ മറുപടി പ്രതീക്ഷിക്കുന്നു